പ്ലാന്റേഷന്‍ മേഖലയിലെ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, കേരളത്തിലെ പ്ലാന്റേഷന്‍ മേഖല പുനരുജ്ജീവിപ്പിക്കുക, കേരള ബ്രാൻഡ് പ്രോത്സാഹിപ്പിക്കുക, സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്ലാൻറ്റേഷൻ ഡയറക്ടറേറ്റ് പ്ലാന്റേഷൻ എക്സ്പോ സംഘടിപ്പിച്ചത്.
2023 ഫെബ്രുവരി 16 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ പ്ലാന്റേഷൻ എക്സ്പോ നടന്നു. എക്സ്പോയിൽ 100 സ്റ്റാളുകൾ ഒരുക്കിയിരുന്നു. 35 സ്റ്റാളുകൾ തോട്ടങ്ങള്‍ക്കും, 40 സ്റ്റാളുകൾ യന്ത്ര ഉപകരണ നിർമ്മാതാക്കൾക്കും, 25 സ്റ്റാളുകൾ വിവിധ സർക്കാർ വകുപ്പുകൾക്കും അനുവദിച്ചു. ബഹുമാനപ്പെട്ട നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്തു.