Please ensure Javascript is enabled for purposes of website accessibility
  • plantationdirectorate@gmail.com

  • Plantation Directorate, Govt. of Kerala

  • 91 471 2302774

ഞങ്ങളെക്കുറിച്ച്

ഞങ്ങളെക്കുറിച്ച്

തോട്ടവിളകളുടെ ഉൽപ്പാദനക്ഷമത, മൂല്യവർദ്ധന, വിപണന സാധ്യതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2021 മുതലാണ് വ്യവസായ വകുപ്പിൻ്റെ കീഴിൽ രാജ്യത്ത് ആദ്യമായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് സ്ഥാപിതമായത്. റീപ്ലാൻ്റേഷൻ, യന്ത്രവൽക്കരണം, തൊഴിലാളി ക്ഷേമം, വിളവെടുപ്പ്, സംസ്കരണം, ലോജിസ്റ്റിക്സ്, വിപണനം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട് തോട്ടങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിൽ ഡയറക്ടറേറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്നു.ഏകജാലക പ്ലാറ്റ്ഫോം സ്ഥാപിക്കുകയും ഫലപ്രദമായ പരാതി പരിഹാര സംവിധാനം രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് തോട്ടം മേഖലയിലെ പ്രവർത്തനങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്നതും ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നു. സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്,തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് സ്ഥിതി ചെയ്യുന്നത് . ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറെ അതത് ജില്ലകളിൽ ജില്ലാ പ്ലാന്റേഷന്‍ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

Image