തോട്ടം മേഖലയിൽ ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കൽ
കേരളത്തിലെ തോട്ടം മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ചീഫ് ഇൻസ്പെക്ടറേറ്റ് ഓഫ് പ്ലാന്റേഷൻസ് ആണ് നിർവ്വഹിച്ചിരുന്നത്. G.O (Ms) 12/2021/LBR തീയതി 11.02.2021 പ്രകാരം പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ രുപീകരിക്കുകയും, 20-05-2021 ലെ വിജ്ഞാപനം No.Pol.5/A3(1)/ 2021-GAD പ്രകാരം ഡയറക്ടറേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യവസായ- വാണിജ്യ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. G.O (Ms) 48/2021/LBR തീയതി 11.10 2021 പ്രകാരം, തൊഴിൽ- നൈപുണ്യ വകുപ്പിനു കീഴില്‍ തോട്ടം മേഖലയുമായി ബന്ധപെട്ട് ഉണ്ടായിരുന്ന പന്ത്രണ്ട് വിഷയങ്ങൾ വ്യവസായ വകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ ഡയറക്ടറേറ്റിനു കൈമാറി, തുടര്‍ന്ന് വ്യവസായ വകുപ്പിന് കീഴിൽ തോട്ടങ്ങൾക്കായുള്ള സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയം പ്രവർത്തനം ആരംഭിക്കുകയും തോട്ടം മേഖലയിൽ മൂല്യവർദ്ധനവിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.