plantationdirectorate@gmail.com
Plantation Directorate, Govt. of Kerala
91 471 2302774
കോഫി കോൺക്ലേവ്
ലോക കോഫി കോൺക്ലേവ് ആൻഡ് എക്സ്പോയുടെ അഞ്ചാമത് എഡിഷൻ(2023) സെപ്റ്റംബർ 25 മുതൽ 28 വരെ ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടിൽ നടന്നു. നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും , കോഫി ഉല്പാദകരും , സർക്കാർ പ്രതിനിധികളും സുസ്ഥിരമായ കോഫി വ്യവസായം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ WCC2023ൽ പങ്കെടുത്തു.
ഡയറക്ടറേറ്റ് ഓഫ് പ്ലാന്റേഷൻസാണ് WCC2023 ൽ കേരള പവലിയൻ ഒരുക്കിയത്. സംസ്ഥാനത്തെ കാപ്പിക്കൃഷിയുടെ തനതായതും സമ്പന്നവുമായ പാരമ്പര്യം പവലിയൻ അവതരിപ്പിച്ചു. പവലിയൻറ്റെ ഉദ്ഘാടനം ബഹു. വാണിജ്യ വ്യവസായ കാബിനറ്റ് മന്ത്രി ശ്രീ. പിയൂഷ് ഗോയൽ നിർവഹിച്ചു. സംസ്ഥാനത്ത് നിന്നുള്ള 15-ലധികം കാപ്പി കർഷകർ പവലിയൻറ്റെ ഭാഗമാവുകയും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്തു.