പ്ലാന്റേഷന്‍ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ കാർബൺ ട്രേഡിങ്ങ് - സാദ്ധ്യതകൾ, പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ എറണാകുളത്തെ ക്രൗൺ പ്ലാസയിൽ സെമിനാർ നടത്തപ്പെട്ടു. കാർബൺ വ്യാപാര പ്രക്രിയ, വിപണിയിലെ പുതിയ പ്രവണതകൾ, കാർബൺ വ്യാപാര സമ്പത് വ്യവസ്ഥ, നിയമവശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ശ്രീ. എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ വകുപ്പ്, ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ & പ്ലാൻറ്റേഷൻ സ്പെഷ്യൽ ഓഫീസർ, വ്യവസായ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.