ഓർത്തഡോക്സ് തേയില ഉൽപ്പാദനത്തിനുപുറമെ, പാരിസൺസ് എസ്റ്റേറ്റിന് സിടിസി മാതൃകയിലുള്ള ചായപ്പൊടി നിർമാണ ഫാക്ടറിയും ഉണ്ട്. കട്ട്, ടിയർ, കേള്‍ (curl) (ചിലപ്പോൾ ക്രാഷ്, ടിയർ, കേള്‍) എന്നത് ബ്ലാക്ക് ടി സംസ്ക്കരിക്കുന്നതിനുള്ള ഒരു രീതിയാണ്. പരമ്പരാഗത തേയില സംസ്കരണത്തിന് പകരം ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തേയില ഉൽപ്പാദനമാണിത്. CTC രീതി പരമ്പരാഗത ചായ നിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമാണ്, അതിൽ ചായ ഇലകൾ സ്ട്രിപ്പുകളായി ചുരുട്ടുന്നു. ഇത്തരത്തിലുള്ള ചായയെ ചിലപ്പോൾ മാമ്രി ടി എന്നും വിളിക്കുന്നു. 1930-കളിൽ സർ വില്യം മക്കർച്ചർ കണ്ടുപിടിച്ചതാണ് CTC പ്രക്രിയ. 1950-കളിൽ ഈ പ്രക്രിയ ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള മിക്ക കട്ടൻ ചായയും സിടിസി ചായപ്പൊടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇതു ഉപയോഗിച്ച് കടുപ്പമുള്ള ചായ നിര്‍മിക്കാന്‍ കഴിയും.