Please ensure Javascript is enabled for purposes of website accessibility
  • plantationdirectorate@gmail.com

  • Plantation Directorate, Govt. of Kerala

  • 91 471 2302774

Ecotourism

അച്ചൂർ എസ്റ്റേറ്റ്

അച്ചൂർ എസ്റ്റേറ്റ്

അച്ചൂരിൽ ടീ ടൂറിസം 'സ്ട്രോങ്ങാണ് '

അച്ചൂരിലെ ഹാരിസൺ മലയാളം ലിമിറ്റഡ് തേയിലത്തോട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാൻ രുചികരമായ ഒരു കപ്പ് ചായയുമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു .ഇവിടെ, തോട്ടങ്ങളുടെ അതിമനോഹരമായ സൗന്ദര്യവും തേയില ഉൽപ്പാദനവും സാഹസിക വിനോദസഞ്ചാരവും നമുക്ക് അനുഭവിക്കാം.

അച്ചൂർ - ദി ടീ ടൂറിസം ഹബ്

ഒരു കുടക്കീഴിൽ ടീ മ്യൂസിയം, ഫാക്ടറി ടൂർ, പ്ലാൻ്റേഷൻ സന്ദർശനം എന്നിവ സംഘടിപ്പിച്ച് കമ്പനി വയനാട് അച്ചൂരിൽ ടീ ടൂറിസം പ്രോത്സാഹിപ്പിക്കുന്നു. അവർ എസ്റ്റേറ്റ് ആശുപത്രിയെ 'വാർഡ് 80' ഡോർമിറ്ററിയാക്കി മാറ്റി, നവീകരിച്ച ബംഗ്ലാവിലെ താമസം, കുടിലിലെ താമസം എന്നിവയാണ് അച്ചൂർ ടീ ടൂറിസത്തിൻ്റെ മറ്റ് ആകർഷണങ്ങൾ. സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി സിപ്പ് ലൈനും ട്രെക്കിംഗും ക്രമീകരിച്ചിട്ടുണ്ട്. വയനാട്ടിൽ എത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും വേറിട്ട യാത്രാനുഭവം കൂടിയാണ് അച്ചൂർ പ്ലാൻ്റേഷൻ നൽകുന്നത്.

ടീ മ്യൂസിയം

പൊഴുതനയ്ക്കടുത്തുള്ള അച്ചൂരിലാണ് ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ ടീ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. യഥാര്‍ത്ഥ ടീ ഫാക്ടറി 1911 ൽ മരവും ഇരുമ്പ് പാനലുകളും ഉപയോഗിച്ച് നിർമ്മിച്ചതാണ്, ഇത് ഹാരിസൺ മാനേജ്മെൻ്റ് ഒരു മ്യൂസിയമാക്കി മാറ്റി. ഹാരിസണിൻ്റെ കേരളത്തിലെ വിവിധ എസ്റ്റേറ്റുകളിൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൻ്റെ ഒരുപിടി ശേഷിപ്പുകൾ ഉണ്ട്. ഈ വസ്തുക്കളെല്ലാം ശേഖരിച്ച് വിനോദസഞ്ചാരികൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്ന് നിലകളുള്ള മ്യൂസിയത്തിൻ്റെ ഒന്നാം നിലയിൽ അമേരിക്കയിലെ ബോസ്റ്റൺ ടീ പാർട്ടി വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും കമ്പനിയുടെ 100 വർഷത്തെ പാരമ്പര്യത്തിൻ്റെ രേഖകളും ഉണ്ട്. മൂന്നാം നിലയിൽ വിവിധ തരം തേയിലകളും പ്രദർശിപ്പിച്ചിരുന്നു, അതോടൊപ്പം വിവിധ മൂല്യവർധിത തേയില ഉൽപന്നങ്ങളും തയ്യാറാക്കിയിരിക്കുന്നു. വിനോദസഞ്ചാരികൾക്കായി ചായ രുചിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മ്യൂസിയം സന്ദർശിക്കാം, ഒരാൾക്ക് 100 രൂപയാണ് ഫീസ്. 45 മിനിറ്റ് ചിലവഴിക്കാനും ഒരു ഗൈഡിൻ്റെ സഹായത്തോടെ മ്യൂസിയത്തിൻ്റെ ഫോട്ടോ പോയിൻ്റുകൾ ആക്സസ് ചെയ്യാനും കഴിയും.
Image
ഫാക്ടറി ടൂർ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില ഫാക്ടറികളിലൊന്നാണ് അച്ചൂർ ടീ ഫാക്ടറി. യാത്രക്കാർക്ക് ചായപ്പൊടിയുടെ ഉത്പാദനം കാണാനും ഫാക്ടറി ഔട്ട്ലെറ്റുകളിൽ നിന്ന് ഇഷ്ടപ്പെട്ട ചായപ്പൊടി വാങ്ങാനും അവസരമുണ്ട്. ചൊവ്വാഴ്ച മുതൽ ഞായർ വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ സന്ദർശന സമയം നിയന്ത്രിച്ചിരിക്കുന്നു. ഒരു ഗൈഡിൻ്റെ സഹായത്തോടെ നമുക്ക് ഇവിടെ 30 മിനിറ്റ് ചെലവഴിക്കാം.

ടീ ഗാർഡൻ - ഹരിത പറുദീസയിലേക്ക് സ്വാഗതം

തേയിലത്തോട്ടങ്ങൾ എല്ലാ സഞ്ചാരികൾക്കും ഒരു ദൃശ്യവിരുന്നാണ്. അച്ചൂരിൻ്റെ ഭൂമിശാസ്ത്രം അതിൻ്റെ ഹരിത സൗന്ദര്യത്താൽ നിങ്ങളെ അത്ഭുതപ്പെടുത്തും. തേയില നുള്ളുന്നതും, നടീൽ പ്രവർത്തനങ്ങളും പരിചയപ്പെടുത്താൻ പരിചയസമ്പന്നനായ ഒരു ഗൈഡ് നിങ്ങളെ അനുഗമിക്കും. തോട്ടം തൊഴിലാളികളുമായി ഫോട്ടോ എടുക്കാൻ അവസരമുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം. ഒരാൾക്ക് 100 രൂപയാണ് ഫീസ്.

അച്ചൂർ എസ്റ്റേറ്റ് അടുത്തറിയാം...

വാർഡ് 80 പ്ലാൻ്റേഷൻ സ്റ്റേ - ഒരു നല്ല 'ബജറ്റ് റൂം '
ബജറ്റ് യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും ചെലവു കുറഞ്ഞതുമായ താമസയിടമാണ് 'വാർഡ് 80 പ്ലാൻ്റേഷൻ സ്റ്റേ'. തേയിലത്തോട്ടത്തിന് നടുവിലാണ് താമസം. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും മറ്റ് വിനോദ സഞ്ചാരികൾക്കും അനുയോജ്യമായ ഇടമാണിത്. ഡോർമിറ്ററിക്കൊപ്പം ഒരു കൂട്ടം ഒറ്റമുറികളും ഉണ്ട്. ഒരുകാലത്ത് 80 കിടക്കകളുള്ള ആശുപത്രിയായിരുന്ന കെട്ടിടം, മാനേജ്മെൻ്റ് ‘വാർഡ് 80 പ്ലാൻ്റേഷൻ സ്റ്റേ’ ആക്കി മാറ്റി. 2021 ഡിസംബർ മുതൽ ഒരു സ്വകാര്യ കമ്പനി ഈ സംരംഭം ഏറ്റെടുത്ത് വിജയകരമായി പ്രവർത്തിപ്പിക്കുന്നു. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 800 രൂപയാണ് ഈടാക്കുന്നത്. എസ്റ്റേറ്റിലെത്താൻ ചുണ്ടയിൽ നിന്ന് ജീപ്പ് സർവീസ് ലഭ്യമാണ്.
പ്ലാന്റേഷന്‍